ലോകത്ത് ഏറ്റവും കൂടുതൽ സ്പാം കോളുകൾ വരുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്

ലോകത്ത് ഏറ്റവും കൂടുതൽ സ്പാം കോളുകൾ വരുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. പെറുവിനാണ് രണ്ടാം സ്ഥാനം. അഞ്ചാം സ്ഥാനത്ത് ഇന്ത്യയുണ്ട്.
ബ്രസീലിൽ ഒരു ഫോൺ ഉപയോക്താവിന് മാസം ശരാശരി 45 സ്പാം കോളുകൾ ലഭിക്കുന്നു. കഴിഞ്ഞ വർഷം ഇതിന്റെ എണ്ണം 37 ആയിരുന്നു. രണ്ടാം സ്ഥാനം പെറുവിന് ലഭിച്ചപ്പോൾ മൂന്നാം സ്ഥാനത്ത് ഇന്തോനേഷ്യയും നാലാം സ്ഥാനത്ത് മെക്‌സിക്കോയുമാണ്. അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയിലെ ഒരു ഫോൺ ഉപയോക്താവിന് മാസം 25 സ്പാംകോളുകൾ ലഭിക്കുന്നുണ്ട്. 2018ൽ ഇത് 22 കോൾ ആയിരുന്നു.
2019 ൽ ട്രൂകോളർ വഴി 19 കോടി നമ്പറുകളെ സ്പാം നമ്പറുകളായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് കോളുകൾ ബ്ലോക്ക് ചെയ്യുന്നതിലൂടെ ഉപയോക്താക്കളെ സ്പാം കോളുകളിൽ നിന്നും വലിയ രീതിയിൽ സുരക്ഷിതരാക്കുവാൻ സാധിച്ചുവെന്നാണ് ട്രൂകോളറിന്റെ വാദം. ഒപ്പം ഈ നമ്പറുകളിൽ നിന്നുള്ള 260 കോടി കോളുകൾ ട്രൂകോളർ 2019 ൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ട്രൂകോളർ 86 കോടി സ്പാം എസ്എംഎസുകളിൽ നിന്നും തങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിച്ചുവെന്നും അവകാശപ്പെടുന്നു.
Story Highlights- Spam, True Caller
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here