പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് അസദുദ്ദീൻ ഒവൈസി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രികോടതിയെ സമീപിച്ച് എഐഎംഐഎം പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒവൈസി സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. നിയമത്തിനെതിരെ ഒവൈസി സുപ്രിംകോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ലോക്‌സഭയിൽ പൗരത്വ ബിൽ കീറിയെറിഞ്ഞ ഒവൈസി ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്നും ഇന്ത്യൻ മുസ്ലീങ്ങളെ രാഷ്ട്രരഹിതരാക്കുന്ന ബിൽ രാജ്യത്തെ സുരക്ഷക്ക് ഭീഷണിയാണെന്നും ഒവൈസി പറഞ്ഞിരുന്നു.
ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഡിവൈഎഫ്‌ഐ കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് ബില്ലിനെതിരെ പതിമൂന്ന് ഹർജികളാണ് സുപ്രിംകോടതിയിൽ എത്തിയത്. ബില്ലിനെതിരെ തൃണമൂൽ കോൺഗ്രസ് എം പി മഹുവ മോയ്ത്ര സുപ്രിംകോടതിയിൽ ഹർജി നൽകിയിരുന്നു.
read also: പൗരത്വ ഭേദഗതി നിയമം; ബിഹാറിൽ ബന്ദ് പ്രഖ്യാപിച്ച് ആർജെഡി
story highlights- Asaduddin Owaisi , citizenship amendment act, supreme court of india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here