Advertisement

പൗരത്വ ഭേദഗതി നിയമം; ബിഹാറിൽ ബന്ദ് പ്രഖ്യാപിച്ച് ആർജെഡി

December 14, 2019
2 minutes Read

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ബിഹാറിൽ ബന്ദ് പ്രഖ്യാപിച്ച് ആർജെഡി. ഈ മാസം 21നാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവാണ് ബന്ദ് പ്രഖ്യാപിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ചാണ് തേജസ്വി യാദവ് ബന്ദ് പ്രഖ്യാപിച്ചത്. ഭരണഘടനയെ തകർക്കുന്ന കരിനിയമമാണ് പൗരത്വ ഭേദഗതി നിയമമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഭരണഘടനയേയും നീതിയേയും സ്‌നേഹിക്കുന്നവർ ബന്ദിന് പിന്തുണയറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത ഞായറാഴ്ച ബന്ദ് നടത്താനായിരുന്നു ആർജെഡി ആദ്യം തീരുമാനിച്ചത്. ബിഹാർ പൊലീസിലേക്കുള്ള പരീക്ഷ അന്നേ ദിവസം നടക്കുന്നതിനാൽ ഞായറാഴ്ച തീരുമാനിച്ച ബന്ദ് മാറ്റിവയ്ക്കുകയായിരുന്നു.

Read also: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഡൽഹി ജാമിയ മിലിയ സർവകലാശാല അടച്ചു

Story highlights- tejashwi yadav, citizenship amendment act, RJD, bandh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top