ഫാസ്ടാഗ് നാളെ മുതൽ നടപ്പാക്കില്ല

ഫാസ്ടാഗ് നാളെ മുതൽ നടപ്പാക്കില്ല. ജനുവരി 15 മുതലാണ് നടപ്പാക്കുക. 75% വാഹനങ്ങൾ ഫാസ്ടാഗ് എടുക്കാനുണ്ട്. ഗതാഗത കുരുക്ക് കണക്കിലെടുത്താണ് പുതിയ തീരുമാനം.
നേരത്തെ ഡിസംബർ ഒന്ന് മുതൽ ഫ്‌സ്ടാഗ് നിർബന്ധമാകുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഈ തിയതി ഡിസംബർ പതിനഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഇതാണ് നിലവിൽ ജനുവരി പതിനഞ്ചിലേക്ക് മാറ്റിയിരിക്കുന്നത്.
ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എംസിഎൽ) നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ പദ്ധതിയുടെ ഭാഗമായി നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയ ടോൾ പിരിവ് സംവിധാനം ആണ് ഫാസ്ടാഗ്.
Read Also : ഫാസ്ടാഗ്; അറിയേണ്ട കാര്യങ്ങൾ ഇതൊക്കെ
ഫാസ്ടാഗ് ഒരു പാസീവ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) ആണ്. ഇതിൽ മുൻനിശ്ചയിക്കപ്പെട്ട ഒരു വൺ ടൈം പ്രോഗ്രാമബിൾ കോഡ് പ്രോഗ്രാം ചെയ്ത് കയറ്റിയിട്ടുണ്ടായിരിക്കും.
എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, പിഎൻബി, എസ്ബിഐ, കൊട്ടക് തുടങ്ങി എല്ലാ പ്രമുഖ ബാങ്കുകൾ വഴിയും നിങ്ങളുടെ വ്യക്തിവിവരങ്ങൾ നൽകി ഫാസ്ടാഗ് വാങ്ങാൻ കഴിയുന്നതാണ്( ഓൺലൈൻ അപ്ലിക്കേഷനായി ബാങ്കുകളുടെ വെബ്‌സെറ്റ് സന്ദർശിക്കുക).
Story Highlights- Fastag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here