ജോസ് കെ മാണി തെറ്റ് തിരുത്തി മടങ്ങി വരണമെന്ന് ജോസഫ് വിഭാഗം; ഇരുവിഭാഗത്തിന്റെയും സംസ്ഥാന കമ്മിറ്റി യോഗങ്ങൾ ഇന്ന്

ജോസ് കെ മാണി അടക്കമുള്ള നേതാക്കൾ തെറ്റ് തിരുത്തി മടങ്ങി വരണം. വന്നാൽ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്ന് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം. ജോസ് വിഭാഗം നേതാക്കളെ പുറത്താക്കിയ നടപടി കോട്ടയം മുൻസിഫ് കോടതി ശരി വച്ചതോടെ പാർട്ടിയുടെ അധികാരി പിജെ ജോസഫാണെന്ന് തെളിഞ്ഞു. സമാന്തര യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും ജോസഫ് വിഭാഗം മുന്നറിയിപ്പ് നൽകി.
Read Also: ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; ജോസ് വിഭാഗത്തിന്റെ കേസുകൾ കോട്ടയം മുൻസിഫ് കോടതി തള്ളി
ചിഹ്നവും പാർട്ടി മേൽവിലാസവും അവകാശപ്പെട്ടുള്ള തർക്കത്തിനിടെ കേരളാ കോൺഗ്രസ് (എം) ലെ ഇരുവിഭാഗങ്ങളും ഇന്ന് വ്യത്യസ്ത സംസ്ഥാന കമ്മിറ്റി യോഗം ചേരുകയാണ്. പിജെ ജോസഫ് പക്ഷം തൊടുപുഴയിലും ജോസ് കെ മാണി വിഭാഗം കോട്ടയത്തുമാണ് യോഗം ചേരുന്നത്.
ചെയർമാൻ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രരംഭ പ്രവർത്തനങ്ങൾ ജോസഫ് വിഭാഗം ചർച്ച ചെയ്യും. ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറെ തെരഞ്ഞെടുക്കും. റിട്ടേണിംഗ് ഓഫീസറുമായി ചർച്ച ചെയ്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും. പാർട്ടിയിൽ വിമത പ്രവർത്തനം നടത്തുന്ന ജനപ്രതിനിധികൾക്കെതിരായ നടപടികളും യോഗത്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചനകൾ.
നേരത്തെ കമ്മിറ്റിയിലെത്താത്ത ആളുകൾ പരിപാടിയിലുണ്ടെന്ന് ജോസ് വിഭാഗം കൃത്രിമം കാണിച്ചിരുന്നവെന്നും ഇങ്ങനെയൊരാൾ ചെയർമാൻ സ്ഥാനത്തേക്ക് വന്നാൽ പാർട്ടിയുടെ സ്ഥിതി എന്താകുമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ പിജെ ജോസഫ് ചോദിച്ചു.
jose k mani, pj joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here