ക്രിസ്മസ്, പുതുവത്സര കേക്കുകൾ, ബേക്കറി ഉത്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്കായി ടോൾഫ്രീ നമ്പർ നൽകി സർക്കാർ

ക്രിസ്മസ്, പുതുവത്സര കേക്കുകൾ, ബേക്കറി ഉത്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്കായി ടോൾഫ്രീ നമ്പർ നൽകി സർക്കാർ. 18004251125 എന്ന നമ്പറിലോ foodsafteykerala@gmail.com എന്ന ഇമെയിൽ വിലാസത്തിലോ പരാതി അറിയിക്കാമെന്ന് മന്ത്രി കെകെ ഷൈലജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
മേൽപ്പറഞ്ഞ നന്ഫരിൽ കൂടാതെ അതാത് ജില്ലകളിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഫോൺ നമ്പരുകളായ തിരുവനന്തപുരം 8943346181, കൊല്ലം 8943346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 8943346186, എറണാകുളം 8943346187, തൃശൂർ 8943346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട് 8943346191, വയനാട് 8943346192, കണ്ണൂർ 8943346193, കാസർഗോഡ് 8943346194 എന്നിവയിലും പരാതികൾ അറിയിക്കാവുന്നതാണ്.
Read Also : ക്രിസ്മസ് വിരുന്നിന് വിളമ്പാം ഉള്ളി ചതച്ചിട്ട ബീഫ് വരട്ടിയത്
ഡിസംബർ തുടങ്ങിയതോടെ ബേക്കറികളിലും ഭക്ഷശാലകളിലും ക്രിസ്മസ് വിഭവങ്ങൾ നിറഞ്ഞിരിക്കുകയാണ്. പല ബേക്കറികളിലും പല വിധത്തിലുള്ള ക്രിസ്മസ് കേക്കുകൾ വിപണി കീഴടക്കി കഴിഞ്ഞു. എന്നാൽ ചിലയിടങ്ങളിൽ ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് കേക്കുകളും മറ്റു പലഹാരങ്ങളുമുണ്ടാക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here