Advertisement

ശബരിമലയിൽ ദിവസേന എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കേണ്ടെന്ന് സുപ്രിംകോടതി എംപവേർഡ് കമ്മിറ്റി

December 14, 2019
0 minutes Read

ശബരിമലയിൽ ഒരു ദിവസം തീർത്ഥാടനത്തിന് എത്തുന്നവരുടെ എണ്ണം മുപ്പത്തിയാറായിരത്തിൽ നിന്നും വർധിപ്പിക്കാനുള്ള ദേവസ്വം ബോർഡ് നിർദേശത്തോട് വിയോജിച്ച് സുപ്രിംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി. ഡൽഹിയിൽ ബുധനാഴ്ച നടന്ന യോഗത്തിലാണ് വിയോജിപ്പ് അറിയിച്ചത്.

ഭക്തരുടെ എണ്ണം നിയന്ത്രിക്കാൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് നിലപാട് വ്യക്തമാക്കി. തീർഥാടകരുടെ വിശ്രമത്തിനായി ശബരിമലയിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കില്ലെന്ന് ദേവസ്വം ബോർഡും ഉന്നതാധികാര സമിതിയും യോഗത്തിൽ അറിയിച്ചു. മാസ്റ്റർ പ്ലാൻ പുതുക്കണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെടാനാണ് ബോർഡിന്റെ തീരുമാനം. ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി എംപവേർഡ് കമ്മിറ്റി സുപ്രിംകോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top