Advertisement

ഇരുമ്പനത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

December 15, 2019
Google News 1 minute Read

എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ തൊടുപുഴ സ്വദേശിനി ബില്‍ക്കിസ്, മകള്‍ ഷൈല എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഹസീഫിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാക്കനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇരുമ്പനത്തുനിന്ന് ഇന്ധനം നിറച്ച് പുറത്തേക്കുവന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. കാര്‍ തെറ്റായ ദിശയില്‍ എത്തി ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഹഫീസിന് കാര്യമായ പരുക്കുകളില്ല. അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടം നടന്ന ഉടന്‍ ബില്‍ക്കിസിനെയും ഷൈലയെയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

story highlights – accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here