മാലിക്കിന് ആക്ഷൻ ഒരുക്കുന്നത് ബാഹുബലി ആക്ഷൻ കൊറിയോഗ്രാഫർ ലീ വിറ്റേക്കർ

ടേക്ക് ഓഫിന്റെ സംവിധായകൻ മഹേഷ് നാരായണന്റെ പുതിയ ചിത്രം മാലിക്കിന് ആക്ഷൻ ഒരുക്കുന്നത് ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ലീ വിറ്റേക്കർ. ബാഹുബലിയടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ആക്ഷൻ നിർവഹിച്ച ലീ വിറ്റേക്കർ മലയാളത്തിൽ ആദ്യമായാണ് എത്തുന്നത്.
ക്യാപ്റ്റൻ മാർവെൽ, എക്‌സ് മാൻ: അപോളജൈസ്, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 5 തുടങ്ങിയ ചിത്രങ്ങളിലും ലീ വിറ്റേക്കറിന്റെ സാന്നിധ്യമുണ്ട്. സൈറാനരസിംഹ റെഡ്ഡി, തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ, വിശ്വരൂപം1, 2, ബാഹുബലി 1, 2, ലിംഗ തുടങ്ങിയ ചിത്രങ്ങൾ ലീയുടെ ആക്ഷൻ കൊറിയാഗ്രാഫിയിലുള്ള ഇന്ത്യൻ സിനിമകളാണ്. 25കോടി ബജറ്റിലൊരുങ്ങുന്ന മാലിക് നിർമിക്കുന്നത് ആന്റോ ജോസഫാണ്. ചിത്രം വിഷുവിന് ദർശനത്തിനെത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here