Advertisement

പൗരത്വ നിയമ ഭേദഗതി; ബംഗാളിൽ ഇന്റർനെറ്റ് വിലക്ക്

December 15, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന ബംഗാളിൽ ഇന്റർനെറ്റ് വിലക്ക്. മാൽഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ, ഹൗറ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്. നോർത്ത് 24 പർഗാനാസിലെ ബരാസാത്, ബാസിർഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പർഗാനാസിലെ ബരുയ്പൂർ, കാനിംഗ് സബ്ഡിവിഷനുകളിലും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ല.

പ്രതിഷേധങ്ങളുടെ ഭാഗമായി മുർഷിദാബാദിൽ യാത്രക്കാരില്ലാത്ത അഞ്ചു ട്രെയിനുകൾ പ്രക്ഷോഭകർ തീയിട്ട് നശിപ്പിച്ചിരുന്നു. ഹൗറ ജില്ലയിലെ സംക്രയിൽ റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിന്റെ ഒരു ഭാഗത്തിനും പ്രക്ഷോഭകർ തീയിട്ടിരുന്നു. ഇതിന് പുറമേ മൂന്ന് സർക്കാർ ബസുകൾ ഉൾപ്പെടെ പതിനഞ്ച് ബസുകൾക്കും തീയിട്ടു. മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗദീപ് ധൻഖറും സമാധാനത്തിനായി അഭ്യർഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്.

story highlights- west bengal, internet ban, citizenship amendment act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here