കോയമ്പത്തൂരിൽ ബൈക്കപകടത്തിൽപ്പെട്ട് ആശുപത്രിയിലെത്തിച്ച യുവതിയുടെ മരണത്തിൽ ദുരൂഹത; മൃതദേഹത്തിൽ ആയുധം കൊണ്ട് പരുക്കേൽപ്പിച്ച പോലുള്ള മുറിവുകൾ

കോയമ്പത്തൂരിൽ ബൈക്കപകടത്തിൽപ്പെട്ട് ആശുപത്രിയിലെത്തിച്ച അങ്കമാലി കൊറ്റമം സ്വദേശിനി പൗളിൻ ജോസഫിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ബൈക്കപകടത്തിൽ സംഭവിക്കാത്ത രീതിയിലുള്ള മുറിവുകൾ മൃതദേഹത്തിൽ കണ്ടതാണ് സംശയത്തിന് കാരണമായത്.
കാലിൽ ഗുണന ചിഹ്നം പോലുള്ളതും കൈകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആയുധം കൊണ്ട് പരുക്കേൽപ്പിച്ചത് പോലുള്ള മുറിവുകളുമുണ്ട്. ഇതിനാൽ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സാമൂഹിക പ്രവർത്തകയായിരുന്ന പൗളിന് പലരിൽ നിന്നും വധ ഭീഷണി ഉണ്ടായിരുന്നതായും ബന്ധുക്കൾ.
ഡിസംബർ ഒൻപതിനാണ് പൗളിൻ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിലെ ഡിവൈഡറിൽ തട്ടി മറിഞ്ഞതായിരുന്നു കാരണം. കോയമ്പത്തൂരിലെ തന്നെ ഒരു ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇവർ മരണപ്പെടുകയായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ കഴിഞ്ഞ ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന ശവസംസ്‌കാര ചടങ്ങുകൾ മാറ്റി. നിലവിൽ മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Coimbatore bike accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here