രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്

രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പൗരത്വ രജിസ്റ്റർ അനിവാര്യമാണ്. ഈ പ്രവർത്തനത്തിൽ നിന്ന് സർക്കാറിനെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല. രാജ്യത്ത് കഴിയുന്ന സ്വദേശികളെയും വിദേശികളെയും തിരിച്ചറിയേണ്ടതുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
നിയമപരമായ രീതിയിൽ തന്നെ സർക്കാർ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കും. എന്നാൽ വിഷയത്തിൽ രാഷ്ട്രീയം കലർത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അവർ ഈ വിഷയത്തെ മുസ്ലിം-ഹിന്ദു പ്രശ്നം മാത്രമായാണ് കാണുന്നത്. പൗരത്വ നിയമം, ആർട്ടിക്കിൾ 370 റദ്ദാക്കൽ, രാമക്ഷേത്ര നിർമാണം തുടങ്ങി മോദി സർക്കാരിന്റെ നേട്ടങ്ങൾ സ്വർണ ലിപികളാൽ എഴുതണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഝാർഖണ്ഡിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യങ്ങൾ പറഞ്ഞത്.
story highlights- National Register of Citizenship, rajnath singh, ayodhya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here