മകന്റെ വിവാഹം ആർഭാടമാക്കി; കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ

മകന്റെ വിവാഹം ആഡംഭരമായി നടത്തിയതിന് ആലപ്പുഴയിൽ സിപിഐഎം നേതാവിനെതിരെ പാർട്ടി നടപടി. കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗം സി.വി മനോഹരനെ സസ്‌പെൻഡ് ചെയ്തു. ഇന്നലെ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സിപിഐഎമ്മിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി ആഡംഭരമായി വിവാഹം നടത്തിയതിനാണ് നടപടിയെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഇക്കഴിഞ്ഞ പതിനാലിന് വൈകിട്ടായിരുന്നു വിവാഹ സൽക്കാരം നടത്തിയത്. വിവാഹ സൽക്കാരത്തിന് ഡിജെ പാർട്ടി അടക്കം നടത്തിയിരുന്നു. സൽക്കാരത്തിനിടെ ചിലർ തമ്മിലടിക്കുകയും വീട് കയറി ആക്രമണം നടത്തിയതായും ആരോപണമുണ്ട്.
ഇതിന് പിന്നാലെയാണ് വിഷയം ചർച്ച ചെയ്യാൻ ഇന്നലെ പ്രത്യേക യോഗം വിളിച്ചു ചേർത്തത്. മനോഹരനും യോഗത്തിൽ പങ്കെടുത്തു. മകൻ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടത്തിയതെന്നും താൻ ഇടപെട്ടില്ലെന്നും മനോഹരൻ വിശദീകരിച്ചെങ്കിലും യോഗം അംഗീകരിച്ചില്ല. തുടർന്നാണ് സസ്‌പെൻഷൻ നടപടിയിലേക്ക് കടന്നത്.
story highlights- suspension, cpim area committee member, c v manoharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here