44 ഭാഷകള്‍ കേട്ട് പരിഭാഷ ചെയ്യാന്‍ ഗൂഗിളിന്റെ ഇന്റര്‍പ്രട്ടര്‍

ഇനി എവിടെയും പോകാം. ഭാഷ നിങ്ങളുടെ യാത്രയ്ക്ക് തടസമാവില്ല. 44-ഭാഷകള്‍ കേട്ട് പരിഭാഷ ചെയ്യുന്ന ഗൂഗിളിന്റെ ഫീച്ചറായ ഇന്റര്‍പ്രട്ടര്‍ സഹായിക്കും. ഇന്റര്‍പ്രട്ടര്‍ ഫീച്ചര്‍ നേരത്തെ കണ്‍സ്യൂമര്‍ ഇലക്ട്രിക് ഷോയില്‍ ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ക്കായി അവതരിപ്പിച്ചിരുന്നു.
ഇന്റര്‍പ്രട്ടര്‍ മോഡ് ഗൂഗിള്‍ സ്മാര്‍ട്ട് ഹോം സ്പീക്കറുകളിലും ഡിസ്‌പ്ലേയിലും മാത്രമായിരുന്നു മുന്‍പ് ലഭ്യമായിരുന്നത്. ഇനി മുതല്‍ ഫോണിലും ഇത് ലഭ്യമാകും. ഇന്റര്‍പ്രട്ടര്‍ മോഡിലിട്ടാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് പറയുന്നത് അപ്പപ്പോള്‍ വിവര്‍ത്തനം ചെയ്യാന്‍ സാധിക്കും. ‘ൂഗിള്‍, ഹെല്‍പ്പ് മി സ്പീക്ക് ജര്‍മ്മന്‍ അല്ലെങ്കില്‍ ഫ്രഞ്ച്’, ഗൂഗിള്‍ ബി മൈ ഫ്രഞ്ച് ട്രാന്‍സലേറ്റര്‍ എന്നിങ്ങനെ വളരെ ലളിതമായ കമാന്‍ഡുകള്‍ പറഞ്ഞ് ഇന്റര്‍പ്രട്ടര്‍ മോഡ് ആക്റ്റിവേറ്റ് ചെയ്യാം.
വിദേശഭാഷ കേട്ട് നിങ്ങളുടെ ഭാഷയിലേക്ക് ഇത് വിവര്‍ത്തനം ചെയ്തുതരും. അതിന് നിങ്ങള്‍ക്ക് മറുപടി പറയാം. നിങ്ങളോട് സംസാരിക്കുന്നയാള്‍ക്ക് മനസിലാക്കാനായി മറുപടി വിദേശഭാഷയിലാക്കിക്കൊടുക്കും. ഫോണ്‍ സ്‌ക്രീനില്‍ നിങ്ങള്‍ പറയുന്നതിനോട് യോജിക്കുന്ന മറുപടികള്‍ (സ്മാര്‍ട്ട് റിപ്ലൈ) വരുകയും ചെയ്യും. അതുവഴി സംസാരിക്കാതെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാനാകും. വിദേശഭാഷകളിലെ പ്രാദേശികവ്യത്യാസങ്ങള്‍ പോലും മനസിലാക്കാന്‍ ഇന്റര്‍പ്രട്ടറിന് സാധിക്കും. ഐഒസ്, ആന്‍ഡ്രോയ്ഡ് ഗൂഗിള്‍ അസിസ്റ്റന്റ് സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളില്‍ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
Story Highlights- Google’s interpreter, listen and translate, 44 languages
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here