Advertisement

മാമാങ്കം ഡീഗ്രേഡിംഗിന് പിന്നിൽ മോഹൻലാൽ ഫാൻസോ?; സംവിധായകൻ എം പദ്മകുമാർ പറയുന്നു

December 15, 2019
1 minute Read

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ മാമാങ്കത്തെ ഡീഗ്രേഡ് ചെയ്യാൻ ചിലർ ശ്രമിക്കുന്നതായി ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നിൽ മോഹൻലാൽ ഫാൻസാണെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ എം പദ്മകുമാർ.

ചിത്രത്തിനെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ചില കുബുദ്ധികളാണെന്നും മോഹൻലാൽ ഫാൻസല്ല ഡീഗ്രേഡിംഗിന് പിന്നിലെന്നും പദ്മകുമാർ പറഞ്ഞു. വിവാദങ്ങൾ സിനിമയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈറസിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മാമാങ്കം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഏജോ ആന്റണി ജോസഫും വ്യക്തമാക്കി.

Read also: മാമാങ്കം വ്യാജ പതിപ്പ് പുറത്ത്

മാമാങ്കം മികച്ച പ്രതികരണവുമായി മുന്നേറുമ്പോൾ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത് തിരിച്ചടിയായിട്ടുണ്ട്.
ഇന്റർനെറ്റിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് തന്നെ ലോകവ്യാപകമായി ഏകദേശം 23 കോടിക്ക് മുകളിൽ കളക്ഷൻ നേടാനായെന്ന് സിനിമയുടെ നിർമാതാവ് വേണു കുന്നപ്പിള്ളി അവകാശപ്പെട്ടിരുന്നു. 45 രാജ്യങ്ങളിലായി 2000 സ്‌ക്രീനുകളിലായാണ് മാമാങ്കം റിലീസ് ചെയ്തത്.

story highlights- mamangam, m padmakumar, mohanlal fans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top