മെസ്സിയെ എക്കാലത്തെയും മികച്ച താരമെന്ന് പറയാനാവില്ല; റൊണാൾഡീഞ്ഞോ

മെസ്സി എക്കാലത്തെയും മികച്ച താരമാണെന്ന പ്രസ്താവനയോട് തനിക്ക് യോജിക്കാനാവില്ലെന്ന് ബ്രസീൽ ഇതിഹാസവും ബാഴ്സലോണയിൽ മെസിയുടെ സഹതാരവുമായിരുന്ന റൊണാൾഡീഞ്ഞോ. മെസ്സിയെ എക്കാലത്തെയും മികച്ച താരമാണെന്ന് പറയാനാവില്ലെന്നും താരതമ്യങ്ങൾ തനിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. അർജൻ്റീന ഇതിഹാസം ഡീഗോ മറഡോണ, ബ്രസീലിയൻ ഇതിഹാസം പെലെ, തൻ്റെ സമകാലികനും ടീം അംഗവുമായിരുന്ന റോണാൾഡോ എന്നിവരൊക്കെ ഫുട്ബോളിലെ മികച്ച താരങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“മെസ്സി എൻ്റെ സുഹൃത്താണ്. അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു. ബാഴ്‌സലോണയുടെ പതാകാ വാഹകനാണ് അദ്ദേഹം. എന്നാൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോളർ ആരെന്ന ചോദ്യം വലിയ കടുപ്പമുള്ളതാണ്. മറഡോണ, പെലെ, റൊണാൾഡോ എന്നിവരൊക്കെ മികച്ചവർ തന്നെയാണ്. മെസ്സിയാണ് എക്കാലത്തെയും മികച്ച താരമെന്ന് ഞാൻ പറയില്ല.”- റൊണാൾഡീഞ്ഞോ പറയുന്നു.

ബാഴ്സലോണയിൽ നാലു വർഷമാണ് മെസ്സിയും റൊണാൾഡീഞ്ഞോയും ഒരുമിച്ച് കളിച്ചത്. മെസ്സി ആദ്യമായി ബാഴ്സ ജേഴിസിയിൽ നേടിയ ഗോളിന് റൊണാൾഡീഞ്ഞോയാണ് അസിസ്റ്റ് നൽകിയത്. 2008ൽ ഡീഞ്ഞോ ബാഴ്സ വിട്ട് ഇറ്റാലിയൻ ക്ലബായ എസി മിലാനിലേക്ക് പോവുകയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More