Advertisement

സർപ്രീത് സിംഗ് ബുണ്ടസ് ലീഗിൽ അരങ്ങേറി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ

December 15, 2019
0 minutes Read

ബുണ്ടസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ് താരം സർപ്രീത് സിംഗ്. ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് താരമായ സർപ്രീത് കഴിഞ്ഞ ദിവസം വെർഡർ ബ്രമനെതിരായ മത്സരത്തിലാണ് കളത്തിലിറങ്ങിയത്.

മത്സരത്തിൻ്റെ അവസാന മിനിട്ടുകളിലാണ് സർപ്രീത് കളത്തിലിറങ്ങിയത്. ഈ സീസണിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിയ ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടീഞ്ഞോയ്ക്ക് പകരമാണ് 20കാരനായ സർപ്രീത് സാന്നിധ്യമറിയിച്ചത്. നേരത്തെ, പ്രീസീസൺ മത്സരങ്ങളിൽ ബയേണിനായി സർപ്രീത് കളിച്ചിരുന്നു. എന്നാൽ ലീഗിൽ ആദ്യമായാണ് അദ്ദേഹം കളിക്കാനിറങ്ങിയത്.

ന്യൂസിലൻഡ് ദേശീയ ടീം താരമായ സർപ്രീത് ന്യൂസിലൻഡ് ക്ലബ് വെല്ലിങ്ടൻ ഫീനിക്സിൽ നിന്ന് ഈ സീസൺ തുടക്കത്തിലാണ് ബയേണിലെത്തിയത്. ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് ജനിച്ച സർപ്രീത് 2017ൽ വെല്ലിംഗ്ടൺ ഫീനിക്സുമായി സർപ്രീത് മൂന്ന് വർഷത്തെ കരാറൊപ്പിട്ടു. 2017 സീസൺ സർപ്രീത് അവസാനിപ്പിച്ചത് ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമതായാണ്. തുടർന്നും മികച്ച പ്രകടനം തുടർന്ന ഈ മധ്യനിര താരത്തെ ലീഗിലെ ഏറ്റവും മികച്ച കളിക്കാരെന്നും ചില ഫുട്ബോൾ നിരൂപകർ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രകടന മികവാണ് ബയേണിൻ്റെ ശ്രദ്ധയാകർഷിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top