പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; അലിഗഡ് സർവകലാശാല ഒഴിപ്പിക്കുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച അലിഗഡ് സർവകലാശാല ഒഴിപ്പിക്കുമെന്ന് ഉത്തർ പ്രദേശ് പൊലീസ് മേധാവി. ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അലിഗഡ് സർകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന അലിഗഡ് സർവകലാശാലയിൽ പൊലീസ് അഴിച്ചുവിടുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ജാമിഅ മില്ലിയയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു അലിഗഡ് സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ പ്രതിഷേധക്കാർ ഇല്ലാതിരുന്നിട്ടും, സർവകലാശായ്ക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും ബൈക്കും പൊലീസ് തല്ലിതകർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
Story Highlights- Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here