Advertisement

മുടിയിൽ പിടിച്ചു വലിച്ചു; ഫോൺ തല്ലിപ്പൊട്ടിച്ച് അസഭ്യം പറഞ്ഞു: പൊലീസിനെതിരെ ബിബിസി മാധ്യമപ്രവർത്തക

December 16, 2019
Google News 0 minutes Read

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന സംഘർഷം റിപ്പോർട്ട് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയെ പൊലീസ് കയ്യേറ്റം ചെയ്തെന്നു പരാതി. ദേ​ശീ​യ പൗ​ര​ത്വ ബി​ൽ പ്ര​തി​ഷേ​ധം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​യ ബിബിസി റിപ്പോർട്ടർ ബു​ഷ്റ ഷെ​യ്കാണ് ഇപ്രകാരം പരാതിപ്പെട്ടത്.

ദക്ഷിണ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം കവർ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പൊലീസ് തൻ്റെ മുടിയിൽ പിടിച്ചു വലിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് ബുഷ്റ ഷെയ്ക് പറഞ്ഞു. തന്നെ ലാത്തി കൊണ്ട് അടിച്ചുവെന്നും ഫോ​ണ്‍ പോ​ലീ​സ് പി​ടി​ച്ചു​വാ​ങ്ങി ത​ല്ലി​പ്പൊ​ട്ടി​ച്ചെ​ന്നും ഇവർ വെളിപ്പെടുത്തി.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് ജാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ​രി​സ​ര​ത്തും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ​നേ​രെ പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. പ്രക്ഷോഭകാരികൾ ബസുകൾക്ക് തീയിട്ടതിനെത്തുടർന്നാണ് പൊലീസ് സർവകലാശാല വിദ്യാർത്ഥികൾക്കെതിരെ തിരിഞ്ഞത്. പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ വിവിധ ആ​ശു​പ​ത്രി​കളിലായി ചി​കി​ത്സ​യി​ലാ​ണ്. കസ്റ്റഡിയിലുള്ള വിദ്യാർത്ഥികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​കൾ ഡ​ൽ​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധി​ക്കുകയാണ്.

സംഘര്‍ഷത്തില്‍ പങ്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വിശദീകരണം. ജാമിഅ മില്ലിയ സര്‍വകലാശലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തിയ പ്രദേശവാസികളാണ് അക്രമം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സമാധാനപരമായി സമരം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികളല്ലാത്തവര്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here