നാളത്തെ ഹർത്താലിൽ നിന്ന് പിന്മാറില്ലെന്ന് സംയുക്തസമരസമിതി

നാളത്തെ ഹർത്താലിൽ നിന്ന് പിന്മാറില്ലെന്ന് സംയുക്തസമരസമിതി. ഹർത്താലിന് 7 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന നിർദേശം ജനകീയ പ്രതിഷേധത്തിൽ പാലിക്കാൻ പറ്റില്ലെന്നും സമരസമിതി പറഞ്ഞു. അവശ്യ സേവനങ്ങളെ ഒഴിവാക്കിയാവും ഹർത്താൽ നടത്തുകയെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതിനിടെ ഹർത്താലിനെതിരെ ഡിജിപി ലോക്നാഥ് ബെഹ്റ രംഗത്തെത്തി. ഹർത്താൽ പിൻവലിക്കണമെന്ന് ഡിജിപി പറഞ്ഞു. അക്രമമുണ്ടായാൽ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. ഹർത്താൽ നിയമ വിരുദ്ധമാണ്. ആഹ്വാനം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കും. ഹർത്താലിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. നാളത്തെ ഹർത്താലിൽ ഇതു പാലിച്ചിട്ടില്ല. സമാധാനപരമായി പ്രകടനം നടത്താൻ തടസമില്ലെന്നും ഡിജിപി പറഞ്ഞിരുന്നു.
story highlights- harthal, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here