രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന നിയമം രാജ്യത്തെ ഭിന്നിപ്പിക്കുന്നതാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുകയാണ് ചെയ്യുന്നത്. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Read More: രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം: മുഖ്യമന്ത്രി
ഒരിക്കലും ഒരു ആഭ്യന്തരമന്ത്രി പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അമിത് ഷാ പറയുന്നത്. ജനാധിപത്യ സമൂഹമായി നിലനില്‍ക്കണമെങ്കില്‍ മതേതരത്വം ആവശ്യമാണ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ഹനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സാംസ്‌കാരിക -കലാ – സാഹിത്യ രംഗത്തെ പ്രമുഖരും ഉച്ചവരെ നീളുന്ന സത്യഗ്രഹത്തിന്റെ ഭാഗമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here