Advertisement

പൗരത്വ നിയമ ഭേദഗതി; കുസാറ്റിൽ പ്രതിഷേധം; വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി

December 16, 2019
1 minute Read

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കളമശ്ശേരി കുസാറ്റിലും പ്രതിഷേധം. പ്രതിഷേധത്തിനിടെ ഒരു വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രറ്റേണിറ്റി യൂണിറ്റ് പ്രവർത്തകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. കോഴിക്കോട് വെസ്റ്റ്ഹിൽ നിന്ന് മാനാഞ്ചിറയിലേക്ക് ലോംഗ് മാർച്ച് സംഘടിപ്പിച്ചു.

കാസർകോടും പ്രതിഷേധങ്ങൾ ഉണ്ടായി. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നീലേശ്വരത്ത് പ്രതിഷേധ പ്രകടനം നടത്തി ഹൈവേ ഉപരോധിച്ചു. പെരിയ കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികൾ ക്ലാസ് ബഹിഷ്‌കരിച്ചു കൊണ്ട് പ്രതിഷേധിച്ചു.വിദ്യാർത്ഥികൾ ഒറ്റക്കെട്ടായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. എസ്എസ്എഫിന്റെ നേതൃത്വത്തിൽ കാസർക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. കൂടുതൽ സംഘടനകൾ കൂടി പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

Story Highlights- Citizenship Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top