Advertisement

ജാമിഅ പോരാളികൾക്ക് പിന്തുണയുമായി മാതാപിതാക്കൾ; മക്കൾക്കയച്ച സന്ദേശം വൈറൽ

December 16, 2019
1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം അരങ്ങേറിയ ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി മാതാപിതാക്കൾ. ജാമിഅ മില്ലിയയിലെ ബി എ അറബിക് വിദ്യാർത്ഥിയായ ലദീദ സഖലൂണിന്റേയും മാസ് കമ്യൂണിക്കേഷൻ വിദ്യാർഥിയായ ഷഹീനിന്റേയും ആയിഷ റെന്നയുടേയും കുടുംബാംഗങ്ങൾ അയച്ച സന്ദേശം വൈറലായിരിക്കുകയാണ്.

സമരത്തിലെ മുൻനിരയിലുള്ള മകളെ ഓർത്ത് അഭിമാനം തോന്നുന്നുവെന്നും ഈ ത്യാഗം വെറുതെയാവില്ലെന്നുമാണ് ലദീദയുടെ ഉപ്പ വാട്‌സ്ആപ്പ് വഴി അയച്ചത്. ഫേസ്ബുക്കിലൂടെയാണ് പിതാവ് അയച്ച സന്ദേശം ലദീദ പങ്കുവച്ചത്. ഇതുപോലുള്ള മാതാപിതാക്കളും ഇണയും അവരുടെ പ്രാർത്ഥനയും കൂടെ ഉള്ളിടത്തോളം എന്തിനെയോർത്ത് ഭയക്കണമെന്ന് ലദീദ ഫേസ്ബുക്കിൽ കുറിച്ചു.

ഡൽഹി പൊലീസ് വലിച്ചിഴച്ച് പൊതിരെ തല്ലിയ ഷഹീനിന്റെ ഉമ്മയുടെ സംസാരമാണ് വൈറലാവുന്ന മറ്റൊരു പോസ്റ്റ്. ഉമ്മയെ വിളിച്ചു, സമരത്തിൽ നിന്ന് പിന്തിരിയരുതെന്നും അഭിമാനത്തോടെ സമരരംഗത്ത് മുന്നോട്ട് പോകാനും ഉമ്മ അറിയിച്ചതായി ഷഹീൻ ഫേസ്ബുക്കിൽ കുറിച്ചു.

story highlights- jamia millia, viral messages, citizenship amendment bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top