ഹണി ബെഞ്ചമിൻ കൊല്ലം പുതിയ മേയർ

കൊല്ലം മേയറായി സിപിഐയിലെ ഹണി ബെഞ്ചമിൻ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന നേതൃത്വമാണ് ഹണി ബെഞ്ചമിന്റെ പേര് നിർദേശിച്ചത്. മുന്നണി ധാരണ പ്രകാരം സിപിഐഎം പ്രതിനിധി വി. രാജേന്ദ്രബാബു രാജിവെച്ചതിനെ തുടർന്നാണ് കൊല്ലത്ത് മേയർ തെരഞ്ഞെടുപ്പ് നടന്നത്.
യുഡിഎഫ് സ്ഥാനാർത്ഥിയും പ്രതിപക്ഷ നേതാവുമായ എകെ ഹഫീസിനെ 14 നെതിരെ 37 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഐഎം യിലെ ഹണി ബെഞ്ചമിൻ കൊല്ലം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയും എസ്ഡിപിഐയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കടുത്ത വിഭാഗീയതക്കൊടുവിലാണ് സിപിഐഎം ഹണി ബെഞ്ചമിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.
വോട്ടെടുപ്പിന് ഒരു മണിക്കൂർ മുന്നേ മാത്രമാണ് സിപിഐഎമ്മിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമായത്. ഇസ്മയിൽ പക്ഷത്തിലെ എൻ മോഹനനെ അവസാന നിമിഷം തടഞ്ഞാണ് കാനം പക്ഷത്തിലെ ഹണി ബെഞ്ചമിൻ സ്ഥാനാർത്ഥിയായത്. ജില്ലാ എക്‌സിക്യൂട്ടിവിൽ മുൻതൂക്കം നേടിയിട്ടും മോഹനനെ സ്ഥാനാർത്ഥിയാക്കാൻ കഴിയാത്തത് ഇസ്മയിൽ പക്ഷത്തിന് തിരിച്ചടിയാണ്.
Story Highlights- Kollam Mayor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here