Advertisement

‘മമ്മൂട്ടിയുടെ ഒരു കഥാപാത്രമായി കണ്ടാൽ മതി; ആരുടെ സിനിമയായാലും ഇങ്ങനെ കൊല്ലരുത്’; മാമാങ്കം ഡീഗ്രേഡിംഗിനെതിരെ മേജർ രവി

December 16, 2019
1 minute Read

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട സോഷ്യൽ മീഡിയ ആക്രമണങ്ങളോട് പ്രതികരിച്ച് സംവിധായകൻ മേജർ രവി. ആരുടെ സിനിമയായാലും ഇങ്ങനെ കൊല്ലരുതെന്ന് മേജർ രവി അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടെ സ്ത്രൈണഭാവത്തിലുള്ള നൃത്തത്തെയും രംഗങ്ങളെയുമെല്ലാം സിനിമയിലെ കഥാപാത്രത്തിന്റേതായി മാത്രം കണ്ടാൽ പോരേയെന്ന് മേജർ രവി ചോദിക്കുന്നു. ഫേസ്ബുക്ക് ലൈവിലെത്തിയാണ് മേജർ രവി പ്രതികരിച്ചത്.

മാമാങ്കം സിനിമ ഇറങ്ങിയ ശേഷം കണ്ട നെഗറ്റീവ് കമന്റ്സ് കേട്ടപ്പോൾ സങ്കടം തോന്നിയെന്ന് മേജർ രവി പറയുന്നു. ഒരുപാട് പേർ പണം മുടക്കി, പ്രയത്നിച്ച് ഇറക്കിയ ഒരു സിനിമയുടെ ആദ്യ ഷോ കഴിയും മുമ്പെ മനഃപൂർവം ഡീഗ്രേഡ് ചെയ്യാനായി സിനിമയ്ക്കിടെ ചിത്രങ്ങളെടുത്ത് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയാണെന്ന് മേജർ രവി പറയുന്നു. ആരാണ് ഇതു ചെയ്യുന്നത്? ഒരു സിനിമ എല്ലാവർക്കും ഇഷ്ടപ്പട്ടുകൊള്ളണമെന്നില്ല. എത്രയോ പേരുടെ ജീവിതമാണ്. അത് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കരുതെന്നും മേജർ രവി പറയുന്നു.

സോഷ്യൽ മീഡിയ നല്ലതിനായി ഉപയോഗിക്കണം. സിനിമ കാണുന്നതിനിടയിൽ നിങ്ങൾക്കിഷ്ടപ്പെടാത്ത രീതിയിൽ കഥാഗതി മാറുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ചിന്തയാണ്. അത് ഒരിക്കലും പബ്ലിക്കിനിട്ട് കൊടുക്കരുത്. ഒരു മുൻ ധാരണയോടു കൂടിയാണ് സിനിമ കാണാൻ പോയത്. ദേശീയ അവാർഡിനെച്ചൊല്ലി പലരും തന്നോടു കയർത്തു. ഇത്രയും പേരിരിക്കുമ്പോൾ നമ്മൾ വിചാരിക്കുന്നയാൾക്ക് മാത്രം കൊടുക്കാൻ സാധിക്കില്ല. സിനിമയെ സിനിമ പോലെ കാണേണ്ടതാണ്. എല്ലാ അഭിനേതാക്കൾക്കും പ്രധാന്യമുള്ള ചിത്രമാണിത്,. മമ്മൂക്കയുടെ മാത്രം മാസ് ചിത്രമല്ല. ചില മമ്മൂട്ടി ആരാധകർക്കെങ്കിലും നിരാശ തോന്നിയിരിക്കാം. ഉണ്ണി മുകുന്ദന്റെ പെർഫോമൻസ് അസാധാരണമാണ്. എത്രയോ കാലത്തിനു ശേഷമാണ് ഇങ്ങനെ ഉണ്ണി പെർഫോം ചെയ്തു കാണുന്നത്. അസാമാന്യപ്രകടനം നടത്തിയ അച്യുതന്റെ ഭാഗങ്ങളും ഇഷ്ടപ്പെട്ടു. ഇതൊക്കെയാണ് വിലയിരുത്തപ്പെടേണ്ടതെന്നും മേജർ രവി കൂട്ടിച്ചേർത്തു.

story highlights-mamangam, major ravi, degrading, fb live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top