Advertisement

അടുത്തത് മോഹൻലാൽ പടമല്ല, ഇനി ബോളിവുഡിൽ ; മേജർ രവി

6 days ago
2 minutes Read

തന്റെ അടുത്ത ചിത്രം ബോളിവുഡിലാവുമെന്ന് സംവിധായകൻ മേജർ രവി. 8 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത 1971 ബിയോണ്ട് ബോർഡേഴ്സ് ആണ് മേജർ രവി അവസാനമായി സംവിധാനം ചെയ്ത ചിത്രം. മേജർ രവി കരിയറിൽ ചെയ്ത 7 ചിത്രങ്ങളിൽ 6ഉം ഇന്ത്യൻ ആർമിയെ സംബന്ധിച്ചുള്ളവയാണെങ്കിലും അടുത്ത ചിത്രത്തിൽ ആർമിയുടെ പശ്ചാത്തലം വരുന്നുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ ചിത്രം ഒരു പ്രണയകഥയാവും പറയുക എന്നാണ് മേജർ രവി പറയുന്നത്. നിവിൻ പോളിയെ നായകനാക്കി മലയാളത്തിൽ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഏതായാലും ബോളിവുഡിൽ ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ, ഹിറ്റ് ദി ഫസ്റ്റ് കേസ്, മോണിക്ക ഓ മൈ ഡാർലിംഗ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രാജ്‌കുമാർ റാവു ആണ് ചിത്രത്തിൽ നായകനാകുന്നത്. മേജർ രവിയുടെ ആദ്യ അന്യഭാഷാ ചിത്രമാണ് അണിയറയിലൊരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിന്മുൻപ് പലപ്പോഴായി ചില ചിത്രങ്ങൾ മേജർ രവിയുടേതായി വരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും അവയൊന്നും പിന്നീട് സിനിമയായി മാറിയിരുന്നില്ല.

മേജർ രവിയുടെ ആദ്യ ഹിന്ദി ചിത്രമല്ലയിത് എന്നതും ശ്രദ്ധേയമാണ്. 2010ൽ ദിലീപ്, ശക്തി കപൂർ, രാജ്പാൽ യാദവ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘തൂഫാൻ’ ബോളിവുഡിലാണ് മേജർ രവി സംവിധാനം ചെയ്തത്. 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിന് ശേഷം അഭിനയത്തിലായിരുന്നു മേജർ രവി കൂടുതൽ സജീവമായിരുന്നത്.

Story Highlights :Next is not a Mohanlal film, but in Bollywood; Major Ravi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top