വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി ഇന്ത്യാ ഗേറ്റില്‍

ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധിയും. ഇന്ത്യാ ഗേറ്റിനു സമീപം പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായാണ് പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും എത്തിയത്.
ഇന്ന് വൈകുന്നേരം നാലുമുതലാണ് പ്രതിഷേധ ധര്‍ണ ആരംഭിച്ചത്. വിദ്യാര്‍ത്ഥികളെ അക്രമിക്കുന്നത് നിര്‍ത്തൂ എന്ന പ്ലക്കാര്‍ഡും കൈയില്‍ പിടിച്ചാണ് പ്രിയങ്കാ ഗാന്ധി സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
അതേസമയം ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലക്നൗവിലും, കൊല്‍ക്കത്തയിലും, മുംബൈയിലും പ്രകടനങ്ങള്‍ നടന്നു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ജാമിഅ മില്ലിയ, അലിഗഡ് സര്‍വകലാശാലകളിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചുമാണ് ലക്‌നൗവിലെ നദ്വ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here