ലഖ്‌നൗവിലും പ്രക്ഷോഭം; പൊലീസിന് നേരെ വിദ്യാർത്ഥികൾ കല്ലെറിഞ്ഞു

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരേയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെയും പ്രതിഷേധം കനക്കുന്നു. ഡൽഹിക്ക് പിന്നാലെ തിങ്കളാഴ്ച ലഖ്നൗവിലും വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.
നദ്‌വ കോളജിൽ പൊലീസിന് നേരെ വിദ്യാർത്ഥികൾ പൊലീസിന് നേരെ കല്ലെറിഞ്ഞു. കോളജ് ക്യാമ്പസിൽ സംഘടിച്ച വിദ്യാർഥികൾ പുറത്തിറങ്ങാതിരിക്കാൻ പൊലീസ് ഗേറ്റ് പൂട്ടിയിട്ടു. ഇതോടെയാണ് വിദ്യാർഥികൾ പൊലീസിന് നേരേ രൂക്ഷമായ കല്ലേറ് തുടങ്ങിയത്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
കേരളത്തിലും വിദ്യാർത്ഥി പ്രക്ഷോഭം നടന്നു. ഏറ്റവും ശക്തമായ പ്രതിഷേധം അരങ്ങേറിയത് രാജ്ഭവന് മുന്നിലായിരുന്നു. രാത്രി പത്തരയോടെ മാർച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിവൈഎഫ്‌ഐക്ക് പിന്നാലെ കെഎസ്യുവും രാജ്ഭവനിലേക്ക് പ്രതിഷേധവുമായി എത്തി. പൊലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നു. എസ്എഫ്‌ഐ, എംഎസ്എഫ്, എസ്ഡിപിഐ പ്രവർത്തകരും രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു.
story highlights- university in Lucknow, protest, police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here