Advertisement

രാഹുലിനോട് പ്രതിഷേധം ശക്തം; സവർക്കർ തൊപ്പിയുമായി ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍

December 16, 2019
1 minute Read

മാപ്പു പറയാൻ താൻ സവർക്കറല്ലെന്ന രാഹുലിൻ്റെ പ്രസ്താവനക്കെതിരെ ബിജെപി പ്രതിഷേധം ശക്തം. സവർക്കർ തൊപ്പി ധരിച്ച് നിയമസഭയിലെത്തിയ ബിജെപി എംഎൽഎമാരാണ് പ്രതിഷേധമറിയിച്ചത്. മഹാരാഷ്ട്ര നിയമസഭയിലെ ശൈത്യകാല സമ്മേളനത്തിലാണ് ബിജെപി എംഎൽഎമാർ സവർക്കർ തൊപ്പി ധരിച്ചെത്തിയത്. രാഹുൽ ഗാന്ധിക്കെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് തൊപ്പി ധരിച്ചതെന്ന് ഇവർ പറഞ്ഞു.

രാഹുലിൻ്റെ പരാമർശം തള്ളിയ ശിവസേന സവർക്കർ മഹാനായ നേതാവാണെന്നും വ്യക്തമാക്കിയിരുന്നു. വീർ സവർക്കറെ കോൺഗ്രസ് അപമാനിക്കരുതെന്നും ബഹുമാനിക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും രാജ്യത്തിനു വേണ്ടി നിലകൊണ്ടതു പോലെ സവർക്കറും നിലകൊണ്ടിട്ടുണ്ട്. ഗാന്ധിയെയും നെഹ്റുവിനെയും ഞങ്ങൾ മാനിക്കുന്നു. മഹാരാഷ്ട്രക്ക് മാത്രമല്ല, ഈ രാജ്യത്തിനു തന്നെ സവർക്കർ ദേവനാണ്. ബുദ്ധിയുള്ള ആളുകൾക്ക് കൂടുതലൊന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. സവർക്കറുടെ പേര് ദേശസ്നേഹത്തിനൊപ്പം എഴുതിച്ചേർത്തതാണ്. നെഹ്റുവിനെയും ഗാന്ധിയെയും പോലെ സവർക്കറും സ്വന്തം ജീവിതം സ്വാതന്ത്ര്യത്തിനായി ഉഴിഞ്ഞു വെച്ചതാണ്. അവരെ ബഹുമാനിക്കണമെന്നും ശിവസേന പ്രതികരിച്ചു.

നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ‘റേപ്പ് ഇൻ ഇന്ത്യ’ പരാമർശമുയർത്തിയ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ബിജെപിക്ക് മറുപടിയായാണ് രാഹുൽ ഗാന്ധി സവർക്കറെ പരാമർശിച്ചത്. മാപ്പു പറയാൻ തൻ്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top