പൗരത്വ നിയമ ഭേദഗതി; മമതാ ബാനർജിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ പടികൂറ്റൻ റാലി

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് മമതാ ബാനർജിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ പടുകൂറ്റൻ റാലി. ആയിരങ്ങളാണ് മാർച്ചിൽ പങ്കെടുക്കുന്നത്.
നിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം കനക്കുകയാണ്. അസം, ഡൽഹി, ബംഗളൂരു, മുംബൈ, മേഘാലയ, തമിഴ്‌നാട്, കേരളം തുടങ്ങി രാജ്യത്തെ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ പ്രതിഷേധം രാവിലെ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. ഭരണപ്രതിപക്ഷ മുന്നണികൾ സംയുക്തമായി തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്. നാടിന്റെ നിലനിൽപിന് വേണ്ടിയുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിരോധമാണ് സത്യഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Story Highlights – Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here