Advertisement

ആലപ്പുഴയിൽ കൊലക്കേസ് പ്രതികൾ വെട്ടേറ്റ് മരിച്ചു

December 16, 2019
Google News 1 minute Read

ആലപ്പുഴയിൽ കൊലക്കേസ് പ്രതികൾ വെട്ടേറ്റ് മരിച്ചു. തുമ്പോളി സാബു വധക്കേസ് പ്രതികളായ സോനു, വികാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന

കഴിഞ്ഞ രാത്രി 11 മണിയോടെ തുമ്പോളിയിലാണ് സംഘട്ടനം ഉണ്ടായത്. വികാസ് സംഭവ സ്ഥലത്തും, ജസ്റ്റിൻ സോനു ആലപ്പുഴ മെഡിക്കൽ കോളജിലുമാണ് മരിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രാവിലെ ആറുമണിയോടെ മരിക്കുകയായിരുന്നു.

2015 ജൂൺ ഒന്നിനാണ് തുമ്പോളി ഷാപ്പിൽവച്ച് സാബു കൊല്ലപ്പെടുന്നത്. ഈ കേസിലെ പ്രതികളാണ് വികാസും ജസ്റ്റിനും. കൊല്ലപ്പെട്ട സാബുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.

story highlights- murder, thumboli sabu murder case, sonu, vikas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here