ജപ്തി ഭീഷണി നേരിട്ട വര്‍ക്കലയിലെ നിര്‍ധന കുടുംബത്തിന് ആശ്വാസവുമായി പ്രവാസി സംഘടന

ജപ്തി ഭീഷണി നേരിട്ട വര്‍ക്കലയിലെ നിര്‍ധന കുടുംബത്തിന് ആശ്വാസമായി ട്വന്റിഫോര്‍ വാര്‍ത്ത. ചലനശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ട പിഞ്ചുകുട്ടികളുടെ തുടര്‍ ചികിത്സയ്ക്കായി അമ്മ ഫൗമിയ എടുത്ത ബാങ്ക് വായ്പ പ്രവാസി സംഘടന ഏറ്റെടുത്തു. സൗദിഅറേബ്യയിലെ പ്രവാസി സംഘടനായ ‘സിങ്ങിംഗ് സ്റ്റാര്‍സ്’ ഫൗമിയയുടെ വീട്ടിലെത്തി വായ്പാ തുക കൈമാറി.
സംസാര ശേഷിയില്ലാത്ത ആറു വയസുകാരി ഫാത്തിമയുടെയും ചലനശേഷി നഷ്ടപ്പെട്ട മൂന്നു വയസുകാരന്‍ സെയ്ദലിയുടെയും ജീവിതം നവംബര്‍ ഒമ്പതിനാണ് ട്വന്റിഫോര്‍ വാര്‍ത്തയാക്കുന്നത്. പിഞ്ചുകുട്ടികളുടെ തുടര്‍ ചികിത്സയ്ക്കായി അമ്മ ഫൗമിയ എടുത്ത ബാങ്ക് വായ്പ മുടങ്ങിയതോടെ ജപ്തി ഭീഷണി നേരിട്ടതും തിരിച്ചടിയായിരുന്നു.
ട്വന്റിഫോര്‍ വാര്‍ത്തയിലൂടെ ഫൗമിയയുടെ കഥയറിഞ്ഞ പ്രവാസികളായ സുമനസ്സുകളാണ് താങ്ങായെത്തിയത്. സൗദി അറേബ്യയിലെ അല്‍ഖസീം പ്രവിശ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ‘സിങ്ങിങ് സ്റ്റാര്‍സ്’ എന്ന സംഘടനയാണ് ഫൗമിയയുടെ ബാങ്ക് വായ്പ ഏറ്റെടുത്തത്. ഇടവയിലെ വീട്ടിലെത്തി സംഘടനയുടെ പ്രതിനിധികള്‍ വായ്പാതുക കൈമാറി. കുട്ടികളുടെ തുടര്‍ചികിത്സയ്ക്കും കൈത്താങ്ങാകുമെന്നു സിങ്ങിംഗ് സ്റ്റാര്‍സ് പ്രതിനിധികള്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here