‘അയോധ്യയിൽ നാല് മാസത്തിനുള്ളിൽ രാമക്ഷേത്രം’; രാജ്യം കത്തുമ്പോൾ അമിത് ഷായുടെ പ്രഖ്യാപനം

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം കനക്കുമ്പോൾ അയോധ്യയിൽ രാമക്ഷേത്രം ഉടൻ പണിയുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയോധ്യയിൽ നാല് മാസത്തിനുള്ളിൽ അംബര ചുംബിയായ രാമക്ഷേത്രം ഉയരുമെന്നാണ് അമിത് ഷാ പറഞ്ഞത്. ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഇപ്പോൾ കേസിന് പോകേണ്ടാ എന്നായിരുന്നു കോൺഗ്രസ് പറഞ്ഞിരുന്നത്. പക്ഷേ രാമക്ഷേത്രം പണിയാനുള്ള വിധി ബിജെപി നേടിയെടുത്തു. നാല് മാസത്തിനുള്ളിൽ അംബര ചുംബിയായ ഒരു ശ്രീരാമ ക്ഷേത്രം അയോധ്യയിൽ ഉയർന്നിരിക്കുമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിലുൾപ്പെടെ പ്രതിഷേധം അരങ്ങേറുകയാണ്. ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പ്രക്ഷോഭത്തിനിടെ പരുക്കേറ്റു. വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ചു. ബംഗാളിൽ അഞ്ച് ട്രെയിനുകൾക്ക് തീയിട്ടു. കേരളത്തിൽ വിദ്യാർത്ഥികളും യുവാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
story highlights- amit shah, ayodhya rama temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here