പൗരത്വ നിയമ ഭേദഗതി; സിപിഐഎമ്മിനൊപ്പം ചേർന്ന് സമരം ചെയ്തതിന് ഉത്തരവാദി രമേശ് ചെന്നിത്തലയെന്ന് ബെന്നി ബെഹനാൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐഎമ്മിനൊപ്പം ചേർന്ന് സമരം ചെയ്തതിന് ഉത്തരവാദി രമേശ് ചെന്നിത്തലയെന്ന പരോക്ഷ പരാമർശവുമായി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. സമരത്തിൽ മുന്നണിക്ക് പങ്കില്ല. യുഡിഎഫിലെ നിയമസഭാ കക്ഷി നേതാക്കളുമായി ചർച്ച നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.
ഇനി സിപിഐഎമ്മിനൊപ്പം ഒരു സമരത്തിനുമില്ലെന്നും ബെന്നി ബഹന്നാൻ പറഞ്ഞു. സംസ്ഥാന സർക്കാരിനൊപ്പം സമരം ചെയ്തതിൽ യുഡിഎഫിലെ അതൃപ്തി രൂക്ഷമാവുകയാണെന്ന് ഞങ്ങളുടെ തിരുവനന്തപുരം ബ്യുറോ റിപ്പോർട്ട് ചെയ്യുന്നു.
Read Also : ‘ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമായ സമയത്ത് എന്തിനാണ് പൗരത്വ ഭേദഗതി നിയമം?’; അരവിന്ദ് കെജ്‌രിവാൾ
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാരുമായി കൈകോർത്ത് സമരം ചെയ്തതിൽ മുന്നണിയിലും കോൺഗ്രസിലും ഭിന്നത രൂക്ഷം. സമരത്തിൽ മുന്നണി എന്ന നിലയിൽ യുഡിഎഫിന് പങ്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് താൽപ്പര്യം പ്രകടിപ്പിച്ചതെന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ
ആർഎസ്പി അടക്കം ഘടകകക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. പ്രതിപക്ഷ നേതാവ് തന്നെയും സമരകാര്യമറിയിച്ചിരുന്നെന്നും യുഡിഎഫ് കൺവീനർ. സർക്കാരുമായി കൈകോർത്ത് ഇനി കോൺഗ്രസോ യുഡിഎഫോ സമരത്തിനില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
Story Highlights- Citizenship Amendment Act, CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here