Advertisement

‘ആറ്റിങ്ങലില്‍ എ സമ്പത്തിന്റെ തുടര്‍ച്ചയായ വിജയം കള്ളവോട്ടില്‍’; ആരോപണവുമായി അടൂർ പ്രകാശ്

3 hours ago
2 minutes Read

തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലത്തിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി അടൂർ പ്രകാശ് എംപി. മണ്ഡലത്തിൽ എ സമ്പത്ത് തുടർച്ചയായി വിജയിച്ചത് കള്ളവോട്ട് കൊണ്ടാണ്. കഴിഞ്ഞ തവണ ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും അടൂർ പ്രകാശ് ട്വന്റിഫോറിനോട് പറഞ്ഞു.

ആറ്റിങ്ങലിൽ കള്ള വോട്ട് നടന്നത് സിപിഐഎമ്മിന്റെ നേതൃത്വത്തിലാണ്. പാർട്ടിയുടെ നേതാക്കന്മാരുടെ കുടുംബത്തിൽ മൂന്നും നാലും ഇടത്ത് വോട്ടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. ബിജെപിയുടെ സ്ഥാനാർഥി ഉന്നതനായ ഒരു മന്ത്രിയാണെന്ന് തനിക്കെതിരെ മത്സരിച്ചത്. ബിജെപിയുടെ കള്ളക്കളികൾ പലതും പുറത്തുകൊണ്ടുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞു അതെങ്ങനെയാണെന്ന് പരിശോധിക്കും. കോടതിയെ സമീപിക്കേണ്ടി വന്നാൽ വീണ്ടും സമീപിക്കും. ആറ്റിങ്ങൽ മണ്ഡലത്തിൽ ഇപ്പോഴും ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ട്. 2019, 2024 തെരഞ്ഞെടുപ്പ് സമയത്താണ് ഇത് കണ്ടെത്തിയതെന്നും
ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ നേരെത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : Adoor Prakash MP alleges bogus voting against CPI(M) in Attingal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top