Advertisement

വെടിയേറ്റവരെ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ; ഡൽഹി പൊലീസിന്റെ വാദം പൊളിയുന്നു

December 17, 2019
Google News 1 minute Read

ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തിട്ടില്ലെന്ന ഡൽഹി പൊലീസിന്റെ വാദം പൊളിയുന്നു. വെടിയേറ്റ രണ്ടുപേരെ ചികിത്സയ്ക്കായി എത്തിച്ചുവെന്ന വിശദീകരണവുമായി ഡൽഹി സഫ്ദർജംഗ് ആശുപത്രി അധികൃതർ രംഗത്തെത്തി.

ജാമിഅ മില്ലിയ ക്യാമ്പസിൽ അതിക്രമിച്ചു കടന്ന് വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് വെടിയുതിർത്തതായി ആരോപണമുണ്ടായിരുന്നു. എന്നാൽ ഇത് നിഷേധിച്ച് ഡൽഹി പൊലീസ് രംഗത്തെത്തി. വിദ്യാർത്ഥികൾക്ക് നേരെ വെടിവച്ചില്ലെന്നായിരുന്നു ഡൽഹി പൊലീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വെടിയുതിർത്തുവെന്ന് സ്ഥിരീകരിക്കുന്ന വിവരം പുറത്തെത്തിയത്. വെടിവയ്പിൽ പരുക്കേറ്റ രണ്ടുപേരെ ഞായറാഴ്ച രാത്രി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ആശുപത്രി സുപ്രണ്ട് ഇക്കാര്യം ഒരു ചാനലിനോട് സ്ഥിരീകരിക്കുകയും ചെയ്തു.

വാർത്ത പുറത്തുവന്നതോടെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. പ്രതിഷേധിച്ചവർക്ക് നേരെ റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചുവെന്നാണ് പൊലീസിന്റെ പുതിയ വാദം.

story highlights- delhi police, citizenship amendment act, jamia millia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here