ജാമിഅ മില്ലിയ വിദ്യാർത്ഥികളെ പിന്തുണച്ച് സി കെ വിനീതും

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി സി കെ വിനീതും. ട്വിറ്ററിലാണ് ഇദ്ദേഹം പ്രതിഷേധമറിയിച്ചത്. ജാമിഅ മില്ലിയയിൽ നടന്ന പ്രക്ഷോഭത്തെയും സി കെ വിനീത് പിന്തുണച്ചിട്ടുണ്ട്.
വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ചിത്രത്തോടൊപ്പം നമ്മൾ എന്നും അവർ എന്നും ഉള്ള വേർതിരിവില്ലെന്നും വിനീത് ട്വീറ്റ് ചെയ്തു. ജനാധിപത്യം, മതേതരത്വം എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് പോസ്റ്റ്.
Read Also: പൗരത്വ ഭേദഗതി നിയമം; വിദ്യാര്ത്ഥികള്ക്ക് പിന്തുണയുമായി സിനിമ രംഗത്തെ യുവനിര
There is no ‘us’ and ‘them’ #Rise #Secularism #CAB2019 #Democracy #StandWithJamia pic.twitter.com/cpwbbPl2Je
— CK Vineeth (@ckvineeth) December 16, 2019
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പത്താനും ആകാശ് ചോപ്രയും ഇന്നലെ വിദ്യാർത്ഥികളെ പിന്തുണച്ചിരുന്നു. അതേസമയം മറ്റ് കായികതാരങ്ങൾ വിഷയത്തെപ്പറ്റി സംസാരിക്കാത്തതിനെ കുറിച്ച് വിമർശനം ഉയരുകയാണ്.
പാർവതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, അനൂപ് മേനോൻ, ആന്റണി വർഗീസ്, റിമ കല്ലിങ്കൽ, ആഷിക് അബു, കുഞ്ചാക്കോ ബോബൻ, സണ്ണി വെയ്ൻ, അമല പോൾ, ടോവിനോ തോമസ്, ഷിജു ഖാലിദ്, സമീർ താഹിർ, മുഹ്സിൻ പരാരി, സക്കറിയ മുഹമ്മദ് എന്നിവരടക്കം മലയാള സിനിമയിലെ നിരവധി താരങ്ങളാണ് വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്. വിദ്യാർത്ഥികൾക്കുനേരെയുള്ള പൊലീസ് അതിക്രമങ്ങളെ വിമർശിച്ച് കൊണ്ടാണ് താരങ്ങൾ പോസ്റ്റുകൾ പങ്ക് വച്ചിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ച് ഹോളിവുഡ്, ബോളിവുഡ് താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. ഹോളിവുഡ് താരമായ ജോൺ കുസാക്ക്, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടൻ രാജ്കുമാർ റാവു, നടി സയാനി ഗുപ്ത തുടങ്ങിയവരാണ് ജാമിഅ മില്ലിയ പ്രതിഷേധത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചത്.
jamia millia. ck vineeth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here