ഊബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുക്കും

ഊബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ സൊമാറ്റോ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 400 മില്യണ്‍ ഡോളറിനാണ് (ഏകദേശം 2836.5 കോടി രൂപ) സൊമാറ്റോ ഊബര്‍ ഈറ്റ്‌സ് ഇന്ത്യയെ വങ്ങാനൊരുങ്ങുന്നത്. ഊബറും സോമാറ്റോയും ഒന്നിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായി ഇത് മാറും. അടുത്തവര്‍ഷം 15 ശതകോടി ഡോളറിന്റെ കച്ചവടം എങ്കിലും ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് നടക്കും എന്നാണ് ഊബര്‍ ഈറ്റ്‌സിന്റെ പ്രതീക്ഷ.
ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസ് വില്‍ക്കാന്‍ ഊബര്‍ പദ്ധതിയിടുന്നതായി കുറച്ചുകാലമായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ആമസോണ്‍ ഇന്ത്യയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തി. ആമസോണ്‍ ഇന്ത്യയില്‍ സ്വന്തമായി ഭക്ഷ്യ വിതരണ വിഭാഗം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതിനിടെയാണ് ചര്‍ച്ചകള്‍ നടന്നത്.
ദക്ഷിണേഷ്യയില്‍ വന്‍ നഷ്ടമാണ് ഊബര്‍ ഈറ്റ്‌സിനുള്ളത്. നഷ്ടം നികത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 6 ബില്യണ്‍ ഡോളറിന് തെക്കുകിഴക്കന്‍ ഏഷ്യ ആസ്ഥാനമായുള്ള ബിസിനസ് ഗ്രാബിന് വിറ്റിരുന്നു. ഇടപാടിന്റെ ഭാഗമായി ഊബറിന് ഗ്രാബില്‍ 27.5 ശതമാനം ഓഹരി ലഭിച്ചു. ഇപ്പോള്‍ സോമാറ്റോയും സ്വിഗ്ഗിയുമായും മത്സരിക്കുന്ന ഇന്ത്യന്‍ ഭക്ഷ്യ വിതരണ സേവനത്തില്‍ നിന്നും പിന്മാറാനുള്ള ശ്രമത്തിലാണ് ഊബര്‍.
Story Highlights – Somato , uber Eats India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here