വയനാട്ടിലെ സ്‌കൂളിൽ വിദ്യാർത്ഥിക്ക് പാമ്പു കടിയേറ്റു

വയനാട്ടിലെ സ്‌കൂളിൽ വിദ്യാർത്ഥിക്ക് പാമ്പു കടിയേറ്റു. ബീനാച്ചി ഗവൺമെന്റ് ഹൈസ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റയ്ഹാനെയാണ് പാമ്പുകടിയേറ്റതിനെതുടർന്ന് മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ആന്റിവെനം നൽകി തുടങ്ങിയതായും ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നുച്ചക്ക് അർധ വാർഷിക പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് മുഹമ്മദ് റയ്ഹാൻ തന്നെ പാമ്പു കടിച്ചതായി രക്ഷിതാക്കളെ അറിയിച്ചത്. തുടർന്ന് കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും എത്തിച്ചു. റയ്ഹാന് ആന്റിവെനം നൽകി തുടങ്ങിയതായും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നൽകാൻ കഴിഞ്ഞതായി ബന്ധുക്കളും അറിയിച്ചു.
Read Also : വയനാട്ടിൽ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനായി സിവിൽ സപ്ലൈസ് വിതരണം ചെയ്യുന്നത് പഴകിയ അരി
സ്‌കൂൾ മുറ്റത്ത് ഇന്റർലോക്ക് പാകിയതാണെന്നും വിദ്യാർത്ഥിക്ക് അവിടെ വച്ച് പാമ്പ് കടിയേൽക്കാൻ സാധ്യതയില്ലെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി. സികെ ശശീന്ദ്രൻ എംഎൽഎ, ബത്തേരി നഗരസഭാ ചെയർമാൻ ടിഎൽ സാബു തുടങ്ങിയവർ ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞു. ഷഹല ഷെറിനെ ആശുപത്രിയിലെത്തിച്ച അതേ ആമ്പുലൻസ് ഡ്രൈവറാണ് റയ്ഹാനെയും ആശുപത്രിയിലെത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here