ആലപ്പുഴ നഗരമധ്യത്തില്‍ നാടോടി സ്ത്രീക്കും കുട്ടിക്കും മര്‍ദനം

ആലപ്പുഴ നഗരമധ്യത്തില്‍ നാടോടി സ്ത്രീക്കും കുട്ടിക്കും മര്‍ദനം. നാല് വയസുള്ള കുട്ടിയുടെ തലയ്ക്കടിച്ചു. സ്ത്രീയെ കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. ജില്ലാ കോടതിക്ക് എതിര്‍വശമുള്ള കടയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂര്‍ സ്വദേശി വിനോദാണ് ഇരുവരെയും ഉപദ്രവിച്ചത്. ഒളിവില്‍ പോയ പ്രതിക്ക് എതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം നടന്നതെങ്കിലും ഇന്ന് ഉച്ചയോടെയാണ് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുന്നത്. ആലപ്പുഴ മുല്ലയ്ക്കല്‍ ചിറപ്പുത്സവത്തിന് കച്ചവടത്തിനായി രാജസ്ഥാനില്‍ നിന്നുമെത്തിയതായിരുന്നു യുവതി. ഇവര്‍ താത്കാലിക കച്ചവടസ്ഥാപനം ഒരുക്കിയത് വിനോദിന്റെ കടയ്ക്ക് സമീപമായിരുന്നു. സംഭവ ദിവസം രാത്രിയോടെ വിനോദ് ഇവിടെ എത്തിയതായാണ് അറിയുന്നത്. അര്‍ധരാത്രിയില്‍ വിനോദ് യുവതിയെ കടന്നുപിടിക്കുകയും യുവതി ബഹളം വയ്ക്കുകയും ചെയ്തു. പിടിവലിക്കിടെ യുവതിയുടെ കുട്ടിക്ക് തലയ്ക്ക് പരുക്കേറ്റു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കടക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. സാമൂഹിക പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.
നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇതിന് മുന്‍പുതന്നെ പ്രതി രക്ഷപ്പെട്ടു. തുടര്‍ന്ന് പരുക്കേറ്റ കുട്ടിയെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദിനെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here