Advertisement

കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സുരക്ഷ സമിതിയില്‍ ഉന്നയിക്കാനുള്ള ചൈനയുടെ കുതന്ത്രത്തിന് കനത്ത തിരിച്ചടി

December 18, 2019
1 minute Read

കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭാ സുരക്ഷ സമിതിയില്‍ ഉന്നയിക്കാനുള്ള ചൈനയുടെ നീക്കത്തിന് തിരിച്ചടി. മറ്റ് സ്ഥിരാംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചര്‍ച്ച ആവശ്യപ്പെട്ട് സമര്‍പ്പിച്ച പ്രമേയം ചൈന പിന്‍വലിച്ചു. വ്യാഴാഴ്ചത്തെ സുരക്ഷാ സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയാക്കനായിരുന്നു ചൈനയുടെ ശ്രമം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇന്ത്യയ്‌ക്കെതിരെ ലോകരാജ്യങ്ങളുടെ പ്രതിഷേധം ഉയര്‍ത്താനാണ് പാകിസ്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. രാജ്യാന്തര വേദികളിലെ പാകിസ്താന്റെ ശ്രമത്തെ കൂടുതല്‍ സഹായിക്കാനായിരുന്നു സുരക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ തന്ത്രം. കശ്മീര്‍ വിഷയം സുരക്ഷാ സമിതിയുടെ ചര്‍ച്ച അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ ചൈന പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പൗരത്വഭേദഗതി നിയമത്തോട് എതിര്‍പ്പുള്ള സാഹചര്യത്തില്‍ മറ്റ് സ്ഥിരാംഗങ്ങള്‍ എതിര്‍ക്കില്ലെന്നായിരുന്നു ചൈനയുടെ പ്രതീക്ഷ. എന്നാല്‍ മറ്റുള്ള സ്ഥിരാംഗങ്ങള്‍ ചൈനയുടെ നീക്കത്തെ എതിര്‍ത്തു. ഫ്രാന്‍സ് കര്‍ശന നിലപാട് പ്രഖ്യാപിച്ച് പരസ്യമായി രംഗത്തെത്തി. കശ്മീര്‍ വിഷയം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിയ്ക്കപ്പെടണം എന്നതാണ് തങ്ങളുടെ നിലപാടെന്നും പ്രമേയത്തിന്റെ സന്ദേശം സൗഹൃദത്തിനെതിരാണെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ ചൈന പ്രമേയം പിന്‍വലിച്ചു. ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കവിഷയത്തിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കുകയാണ്.

Story Highlights- Kashmir issue at UN Security Council

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top