പൗരത്വ നിയമ ഭേദഗതി; കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരും: ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരുമെന്ന് ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. ക്രൂരമായ പൊലീസ് മര്‍ദനമാണ് നേരിട്ടതെന്ന് സര്‍വകലാശാലയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സര്‍വകലാശാല അടച്ച സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയത്. രാവിലെ 4.30 ന് തിരുവനന്തപുരം എക്‌സ്പ്രസില്‍ വന്നിറങ്ങിയ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ, എംഎസ്എഫ്, എസ്എസ്എഫ് എന്നിവര്‍ സ്വീകരണം നല്‍കി.
നിയമം നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here