സഹോദരന്റെ പ്രണയത്തിന്റെ പേരിൽ യുവാവിന് മർദനം; പൊലീസ് നടപടിയില്ലെന്ന് ആരോപണം

സഹോദരന്റെ പ്രണയത്തിന്റെ പേരിൽ യുവാവിന് ക്രൂര മർദനം. കോഴിക്കോട് പതിയമംഗലം സ്വദേശി ഉബൈദാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സംരക്ഷണം ലഭിച്ചില്ലെന്നും യുവാവ് പറഞ്ഞു.
ഈ കഴിഞ്ഞ പതിനഞ്ചിനായിരുന്നു പതിയമംഗലം അങ്ങാടിയിൽവച്ച് ഉബൈദിന് മർദനം ഏറ്റത്. സഹോദരൻ പ്രണയിക്കുന്ന പെൺകുട്ടിയുടെ ബന്ധുക്കളടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ഉബൈദ് പറയുന്നത്. പരാതിയുമായി കുന്നമാഗലം പൊലീസിൽ എത്തിയപ്പോൾ കൃത്യമായ നടപടിയെടുത്തില്ലെന്നും ഉബൈദ് ആരോപിച്ചു. പരാതി നൽകിയ ശേഷവും ചിലർ വീട്ടിലെത്തി സ്ത്രീകളെ അടക്കം ആക്രമിച്ചെന്നും ഉബൈദും കുടുംബവും പറയുന്നു.
അതേസമയം പരാതി അടിസ്ഥാനരഹിതമാണെന്നും ഉബൈദിന്റെ സഹോദരൻ പല പെൺകുട്ടികളെയും ശല്യം ചെയ്യാറുണ്ടെന്നുമാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. ഉബൈദിനും സഹോദരനുമെതിരെ ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കുന്ദമംഗലം എസ് ഐ ശ്രീജിത്ത് പറഞ്ഞു.
story highlights- attack, kozhikode, ubaid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here