Advertisement

എറണാകുളത്ത് വാഹന പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

December 19, 2019
Google News 1 minute Read

എറണാകുളം ജില്ലയിൽ വാഹന പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഇന്നലെ മാത്രം ഹെൽമെറ്റില്ലാതിരുന്ന 400 ഇരുചക്ര വാഹന യാത്രികർക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാത്ത 139 പേർക്കെതിരെയും കേസെടുത്തു. എറണാകുളം മോട്ടോർ വാഹന സോണൽ പരിശോധനയിൽ ഇന്നലെ മാത്രം 8,32,200 രൂപയാണ് പിഴയീടാക്കിയത്.

കാർ യാത്രക്കാരുടെ സീറ്റ് ബെൽറ്റ്, പിൻസീറ്റ് ഹെൽമെറ്റ്, കൂളിംഗ് ഫിലിം, ബസുകളുടെ ഡോർ ഷട്ടർ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗതാഗത നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.

കൂളിംഗ് ഫിലിം ഒട്ടിച്ച 24 വാഹനങ്ങളും ഡോർ ഷട്ടറില്ലാത്ത നാല് സ്റ്റേജ് ക്യാരേജുകളും എയർ ഹോൺ ഘടിപ്പിച്ച 19 വാഹനങ്ങളും പരിശോധനയിൽ കണ്ടെത്തി. 999 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.

എറണാകുളം, ഇടുക്കി ജില്ലകളിലെ ഫീൽഡ് ഓഫീസർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും വാഹന പരിശോധന കർശനമാക്കാനാണ് തീരുമാനം.

 

 

ernakulam, motor vehicle department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here