Advertisement

ഉത്തർപ്രദേശിൽ യുവാവ് ബലാത്സംഗം ചെയ്ത് തീകൊളുത്തിയ പെൺകുട്ടി മരിച്ചു

December 19, 2019
Google News 1 minute Read

ഉത്തർപ്രദേശിലെ ഫത്തേപ്പുരിൽ യുവാവ് ബലാത്സംഗം ചെയ്ത് തീ കൊളുത്തിയ പതിനെട്ടുകാരി മരിച്ചു. ലഖ്‌നൗവിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.

പെൺകുട്ടിക്ക് 90 ശതമാനം പൊള്ളേലേറ്റിരുന്നു. ഉത്തർപ്രദേശിലെ ഉന്നാവിൽ 23 കാരിയുടെ ദാരുണാന്ത്യത്തിന്റെ നടുക്കം വിട്ട് മാറും മുൻപായിരുന്നു സംഭവം.

കഴിഞ്ഞ ശനിയാഴ്ചയാണ് ഫത്തേപ്പൂരിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ ബന്ധുവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ച ശേഷം തീകൊളുത്തിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

story highlights- rape, fatehpur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here