ഡൽഹിയിൽ അതീവ ജാഗ്രത; പൊതുഗതാഗതം പൂർണമായും സ്തംഭിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ രാജ്യ തലസ്ഥാനം പുകയുന്നു. ഡൽഹിയിൽ അതീവ ജാഗ്ര പ്രഖ്യാപിച്ചു. പൊതുഗതാഗതം പൂർണമായും സ്തംഭിച്ചു.
ഡൽഹിയിലെ 19 മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു. ഡെൽഹി-ഗുരുഗ്രാം ഹൈവേയിൽ ഗതാഗതം സ്തംഭിച്ചു. ഡെൽഹി-ഗുരുഗ്രാം അതിർത്തി പൊലീസ് സീൽ ചെയ്തു.
അതേസമയം, ഡെൽഹി വടക്ക് കിഴക്കൻ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെങ്കോട്ടയുടെ പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also : പൗരത്വ നിയമ ഭേദഗതിയിൽ രാജ്യവ്യാപക പ്രതിഷേധം; സീതാറാം യെച്ചൂരിയും ഡി രാജയും അറസ്റ്റിൽ
നേരത്തെ നിയമത്തിനെതിരെ പ്രതിഷേധിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ ബംഗളൂരുവിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തു. ഡൽഹിയിലും തമിഴ്‌നാട്ടിലും ഹൈദരാബാദിലും വിദ്യാർത്ഥികളും കസ്റ്റഡിയിലാണ്.
Story Highlights- Citizenship Amendment Act, Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here