Advertisement

വധശിക്ഷ തനിക്കെതിരായ പകപോക്കലെന്ന് പർവേശ് മുഷ്‌റഫ്

December 19, 2019
0 minutes Read

പാക് കോടതി വിധിച്ച വധശിക്ഷ തനിക്കെതിരായ പകപോക്കലാണെന്ന് മുൻ പ്രസിഡന്റ് പർവേശ് മുഷ്‌റഫ്.

ഭരണഘടനാപരമായി ഈ കേസ് പരിഗണിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. തന്നെ ചിലർ ലക്ഷ്യമിടുകയാണ്. തനിക്കെതിരെ പ്രവർത്തിച്ച ഉന്നതർ പദവി ദുരുപയോഗം ചെയ്യുകയാണെന്നും മുഷ്‌റഫ് പറഞ്ഞു.

നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചതിന് ശേഷം ഭാവികാര്യങ്ങൾ തീരുമാനിക്കും. നീതി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മുഷ്‌റഫ് പറഞ്ഞു. മുഷ്‌റഫിന്റെ പാർട്ടിയായ ഓൾ പാകിസ്താൻ മുസ്ലീം ലീഗ് പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വധശിക്ഷ വിധിച്ചതിന് ശേഷമുള്ള മുഷ്‌റഫിന്റെ ആദ്യ പ്രതികരണമാണിത്.

2007ൽ ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിനും ഭരണം പിടിച്ചെടുത്തതിനും രാജ്യദ്രോഹക്കുറ്റം ചുമത്തി പെഷവാറിലെ പ്രത്യേക കോടതി മുഷ്‌റഫിന് വധശിക്ഷ വിധിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top