വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക: അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാമ്പസുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ ആശങ്ക അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി അയച്ച കത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചില ശക്തികള്‍ കായിക ആക്രമണം നടത്തുന്നുവെന്ന വാര്‍ത്തകളും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത്തരം അക്രമണങ്ങള്‍ തടയാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here