Advertisement

ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു; മൊബൈൽ,  ഇന്റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചു

December 19, 2019
Google News 0 minutes Read

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ എയർടെൽ താത്ക്കാലികമായി നിർത്തി. സർക്കാർ നിർദേശം അനുസരിച്ചാണ് നടപടി. ഡൽഹിയിൽ 16 മെട്രോ സ്റ്റേഷനുകൾ താത്ക്കാലികമായി അടച്ചു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ബംഗളൂരുവും മംഗലാപുരവും ഉൾപ്പെടെ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്.

ഡൽഹിൽ മാണ്ഡി ഹൗസിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിനിടെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെ അറസ്റ്റ്‌ചെയ്തു. കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here