ഓഹരി സൂചികകൾ നഷ്ടത്തോടെ തുടക്കം

ആഴ്ചയുടെ ആദ്യ ദിനങ്ങളിലെ നേട്ടത്തിനൊടുവിൽ ഒഹരി സൂചികൾ ഇന്ന് നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 16 പോയന്റ് താഴ്ന്ന് 41,542ലും നിഫ്റ്റി 16 പോയന്റ് നഷ്ടത്തിൽ 12,205ലുമാണ് ഓഹരി വിപണിയിൽ വ്യാപാരം നടക്കുന്നത്.
ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, യുപിഎൽ, സിപ്ല, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ്.
സൈറസ് മിസ്ത്രി ചെയർമാനായി ചുമതലയേറ്റശേഷം ഒഹരിവിപണികളിൽ ഉണർവ് കണ്ടെങ്കിലും പ്രതീക്ഷകൾക്ക് വിപരീതമായി വിപണി നഷ്ടത്തിലാണ് വ്യാപാരം പുരേഗമിക്കുന്നത്. യുഎസ്, ഏഷ്യൻ ഓഹരി വിപണികളും നഷ്ടത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here